ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ വിജയൻ മണക്കാടിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഗിരീഷ് പട്ടാമ്പി ഉത്ഘാടനം ചെയ്തു.
രാധാകൃഷ്ണൻ നഗറിൽ (വൈഎംസിഎ ഹാളിൽ) നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് ഫോടോവേൾഡ് സംസ്ഥാന റിപ്പോർട്ടിംഗ്, സംസ്ഥാന ട്രഷറർ ശ്രീ ജോയ് ഗ്രേസ് സാന്ത്വനം പദ്ധതി എന്നിവ അവതരിപ്പിച്ചു. തുടർന്ന് ജില്ലാ വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് യഥാക്രമം അനിൽ കുമാർ കെ എച്ച്, സതീഷ് കവടിയാർ എന്നിവർ അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറി ശ്രീ ജെനീഷ് പാമ്പൂർ വരണാധികാരിയായി അനിൽ കുമാർ എം എസ് (ജില്ലാ പ്രസിഡൻ്റ്), ശ്രീ വേണുഗോപാൽ, ശ്രീ കൂട്ടപ്പന മഹേഷ് (വൈസ് പ്രസിഡൻ്റ്), ആർ വി മധു (ജില്ലാ സെക്രട്ടറി), ശ്രീ രാജേഷ് മിത്ര, ശ്രീ അണ്ടൂർക്കോണം ശ്യാം കുമാർ (ജോയിൻ്റ് സെക്രട്ടറിമാർ), സന്തോഷ് കുമാർ ജി (ഖജാൻജി), അനന്തകൃഷ്ണൻ ടി (പി ആർ ഒ), ശ്രീ ഹെമെന്ദ്രനാഥ്, സതീഷ് കവടിയാർ, തോപ്പിൽ പ്രശാന്ത്, വിജയൻ മണക്കാട്, സതീഷ് ശങ്കർ എന്നിവരെ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ്, അനിൽ മണക്കാട്, സജൂ സത്യൻ, സീലി സാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…