KERALA

നിലയ്ക്കൽ – പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്

അയ്യപ്പ ഭക്തൻമാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന KSRTC സ്പെഷ്യൽ സർവ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം.

അമിതചാർജ് ഈടാക്കി പമ്പ-നിലയ്ക്കൽ റൂട്ട് കുത്തകവൽക്കരിച്ച സർക്കാർ നടപടിക്കെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്ന സഹചര്യത്തിൽ വി എച്ച് പി യുടെ നീക്കം വളരെയധികം ശ്രദ്ധയാകർഷിക്കുന്നുണ്ട്. തീർത്തും സൗജന്യമായി നടപ്പാക്കുന്ന ഈ സേവന പ്രവർത്തനത്തിനു വേണ്ട അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജിതമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർക്ക് നിവേദനം നൽകി. സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്രാ പദ്ധതിക്കു വേണ്ടി തയ്യാറാക്കി നിരത്തിലിറക്കുമെന്നും വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു.

ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അനിൽ വിളയിൽ, സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ K N.സതീഷ് IAS,ഗിരീഷ് രാജൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

News Desk

Recent Posts

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…

24 hours ago

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…

2 days ago

സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…

2 days ago

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…

2 days ago

പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…

2 days ago

ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…

2 days ago