കുട്ടികള്‍ക്ക് സുരക്ഷാ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള റോഡ് സുക്ഷാ അതോറിറ്റി സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ക്കായി 50,000/- രൂപ വീതം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളില്‍, റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍ നിര്‍വഹിച്ചു.
കബ് – ഡില്‍ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, റോഡ് സൈന്‍ ബോര്‍ഡുകള്‍ സംബന്ധിച്ച് അവബോധം, റോഡ് സുരക്ഷാ സംബന്ധിക്കുന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനങ്ങള്‍, റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ക്ലാസ് റും ചാര്‍ട്ടുകളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…