വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി. ഗ്രൂപ്പ് മത്സരങ്ങളിലടക്കം ആയിരത്തിലധികം യുവജനങ്ങള്‍ കേരളോത്സവത്തിന്റെ ഭാഗമാകും. ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി വിവിധ വേദികളില്‍ മത്സരം നടക്കും.
കായിക മത്സരങ്ങള്‍ നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്.എസ്.എസ്, ഞെക്കാട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, മണമ്പൂര്‍ ജയകേരളം ക്ലബ്ബ് കോര്‍ട്ട്, ഇടവ നൂറാ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ സ്റ്റേഡിയം, താഴെവെട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പിരപ്പന്‍കോട് നീന്തല്‍ സമുച്ചയം, ബ്രദേഴ്‌സ് തോണിപ്പാറ ക്ലബ്ബ് എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് നടക്കുന്നത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദര്‍ശിനി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡിസംബര്‍ നാലിനു സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…