കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോം, സ്റ്റേബ്ളിങ് ലൈൻ, സിഗ്നല്ലിങ് എന്നിവയുടെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാർഡിൽ ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് സ്റ്റേഷന് വടക്ക് സ്ഥിതിചെയ്യുന്ന ലെവൽ ക്രോസ് 577B(ക്ലേ ഗേറ്റ്) തിങ്കളാഴ്ച(05.12.22) രാവിലെ 6.00 മുതൽ ഞായറാഴ്ച(11.12.22) രാത്രി 11.00 മണി വരെ അടച്ചിടുന്നതാണ്. വാഹനങ്ങൾ ക്ലേ ഗേറ്റ് റോഡ് ഒഴിവാക്കി സഞ്ചരിക്കേണ്ടതാണ്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ കോച്ച് വിപുലീകരണത്തിൻെറ ഭാഗമായി നോൺ ഇൻ്റർലോക്കിങ് ജോലികൾ ( പോയിന്റുകൾ, സിഗ്നലുകൾ, ട്രാക്ക് സർക്യൂട്ടുകൾ, ആക്സിൽ കൗണ്ടറുകൾ, മറ്റ് സിഗ്നലിംഗ് ഗാഡ്‌ജെറ്റുകൾ എന്നിവയുടെ താൽക്കാലിക വിച്ഛേദിക്കൽ) നടക്കുന്നതിനാൽ ആറു ദിവസത്തേക്ക് കൊച്ചുവേളി ക്ലേ ഗേറ്റ് ലെവൽ ക്രോസ് (ഗേറ്റ് നമ്പർ 577B) അടച്ചിടും. ഡിസംബർ 06 രാവിലെ 8 മണി മുതൽ 11 ന് വൈകീട്ട് 8 മണി വരെയാണ് അടച്ചിടുക. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചതാണ് ഇക്കാര്യം.