തിരുവനന്തപുരം: അയല്‍ വീട്ടിലെ നായയുടെ കടിയേറ്റ യുവാവ് പേവിഷബാധ മൂലം മരിച്ചു. കടയ്ക്കാവൂര്‍ വക്കം അടിവാരം വരമ്പില്‍ വീട്ടില്‍ ജിഷ്ണു(29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ജിഷ്ണുവിന് നായയുടെ കടിയേറ്റത്. എന്നാല്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്നാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ജിഷ്ണുവുമായി സമ്പര്‍ക്കമുണ്ടായിരുന്ന മുപ്പതോളം പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആംബുലന്‍സ് ഡ്രൈവറാണ് ജിഷ്ണു.
അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടികേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…
കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…