KERALA

ശബരിമലയില്‍ തിരക്കേറുന്നു; ഡിസംബര്‍ 9 നും 12 നും ബുക്കിംഗ് ഒരു ലക്ഷത്തിന് മുകളില്‍

ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍). ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്.
ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്.
ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് വിവിധ ഇടത്താവളങ്ങളിലും നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ തത്സമയ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

15 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

22 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago