തിരുവനന്തപുരം ജില്ലയിലെ ജെ.ജെ.എം പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കും (11 ഒഴിവ് ) കളക്ടറേറ്റ് ഓഫീസ് നിരീക്ഷണത്തിന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/എം.ബി.എ/ ഇവ രണ്ടും ഉള്ളവർ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം ഉള്ളവർക്കും (രണ്ട് ഒഴിവ് ) റവന്യു/ പഞ്ചായത്തിൽ നിന്നും വിരമിച്ച സെക്രട്ടറി/സീനിയർ സൂപ്രണ്ട്/തഹസീൽദാർ എന്ന റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കുമാണ് അവസരം (ഒരു ഒഴിവ്). യോഗ്യതയുള്ളവർ ഡിസംബർ ഒമ്പത് രാവിലെ 11 ന് കളക്ടറേറ്റിൽ ഡി.ഡി.സി നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി എത്തണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യു്ട്ടീവ് എൻജിനീയർ അറിയിച്ചു. 179 ദിവസമാണ് നിയമന കാലാവധി. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വിവരങ്ങൾക്ക് 9496000676, 9496000689
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…