തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ഗതാഗത മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.
കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടപ്പിലാക്കിയ പൊതുജന ശ്രദ്ധയും, കേന്ദ്ര അംഗീകാരങ്ങളും നേടിയ പദ്ധതികളാണ് കലണ്ടറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി റൈഡ്, ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, കെഎസ്ആർടിസി – സ്വിഫ്റ്റ് ഗജരാജ് സ്ലീപ്പർ, സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിംഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിവയാണ് മൾട്ടി കളറിൽ പ്രിന്റ് ചെയ്ത് കലണ്ടറിന്റെ വിവിധ താളുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് വേണ്ട പിൻതുണ നൽകിയിരിക്കന്നത്. കെഎസ്ആർടിസി ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗജന്യമായാണ് കലണ്ടർ നൽകുന്നത്
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…