കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കും. കണ്ണൂർ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം.
കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസിൽകയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹിൽ ഭാഗത്തേക്ക് പോകണം.
കണ്ണൂർ ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷനിൽ നിന്നും ബൈപാസ് -വേേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.
കണ്ണൂർ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.
ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ റോഡ്: ജയലക്ഷ്മി സിൽക്സ് ജംഗ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടൽ ജംഗ്ഷനിൽ നിന്നും സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.
കോർട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷൻ: കോർട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.
കിസാൻ ഷോപ് ജംഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോർപറേഷൻ ഓഫിസ് ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. ബാലാജി ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…