EDUCATION

സംസ്ഥാന സ്കൂൾ കലോത്സവം; നാളെ മുതൽ ശനിയാഴ്ച വരെ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട്ട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കും. കണ്ണൂർ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവർ ചുങ്കത്ത് ഇറങ്ങണം.

കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജം​ഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാൻ വരുന്നവർ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസിൽകയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹിൽ ഭാഗത്തേക്ക് പോകണം.

കണ്ണൂർ ഭാഗത്തുനിന്നും ന​ഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജം​ഗ്ഷനിൽ നിന്നും ബൈപാസ് -വേേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ പോകണം.

കണ്ണൂർ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കും. തളി റോഡിൽ നിന്നും പൂന്താനം ജം​ഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ റോഡ്: ജയലക്ഷ്മി സിൽക്സ് ജം​ഗ്ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടൽ ജം​ഗ്ഷനിൽ നിന്നും സെന്റ് ജോസഫ്സ് സ്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകും.

കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷൻ: കോർട്ട് റോഡ് -ദേശാഭിമാനി ജം​ഗ്ഷനിൽ നിന്നും ടാഗോർ ഹാൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും.

കിസാൻ ഷോപ് ജം​ഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോർപറേഷൻ ഓഫിസ് ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. ബാലാജി ജം​ഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകും.

News Desk

Recent Posts

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

3 hours ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

4 hours ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

5 hours ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

5 hours ago

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

15 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

3 days ago