തിരുവനന്തപുരം: പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കുക, DA – DR നിരക്കുകൾ തുല്യമാക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പ്രതിമാസ പെൻഷൻ കൃത്യമായി വിതരണം ചെയ്യുക, 2022 ജനുവരി മുതൽ വിരമിച്ച ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, താൽക്കാലിക സർവ്വീസുംകൂടി കണക്കിലെടുത്ത് പെൻഷൻ അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ KSRTC പെൻഷൻ കാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ. എസ്. റ്റി. പെൻഷനേഴ്സ് സംഘ് ( BMS ) ന്റെ നേതൃത്വത്തിൽ കെ. എസ് ആർ. റ്റി. സി. പെൻഷൻകാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ബി. എം. എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. ബി. എം. എസ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാർ, കെ. എസ്. റ്റി. ഇ. എസ്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി.നായർ, KSTPS സംസ്ഥാന സെക്രട്ടറി കെ. ശ്രീകുമാർ, KSTPS സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗോപിനാഥൻ നായർ, എന്നിവരും പങ്കെടുത്തു.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…