കെ. ആര്. നാരായണന് നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറിയും ജാതി വിവേചനവും, സ്ത്രീ വിരുദ്ധതയും നടപ്പിലാക്കിയ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ദലിത് സമുദായ മുന്നണി ചെയര്മാന് സണ്ണി എം.കപിക്കാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ അഞ്ചുമുതല്‍ കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സമ്പന്ന- വരേണ്യ വിഭാഗങ്ങള്‍ കുത്തകയാക്കി വെക്കുകയും , ദലിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റിനിര്‍ത്തുവാനും, നിയമനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിലും സംവരണം അട്ടിമറിക്കുവാനും ദേശീയ തലത്തില്‍ തന്നെ നടക്കുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വിദ്യാര്‍ത്ഥികളോട് ജാതി മനോഭാവം പ്രകടിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ശങ്കര്‍ മോഹനനെ പോലുള്ള ഒരാളെ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ച ജാതി വിവേചനത്തെ മുന്‍നിര്‍ത്തി നീതിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് കാതുകൊടുക്കാതെ , ആ സ്ഥാപനം അടച്ചിട്ട് സമാധാനപരമായ സമരത്തെ നിശബ്ധമാക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ഖേദകരമായ കാര്യമാണ്. കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്മോഹനനെയും, പക്ഷപാതപരമായും, സ്ത്രീവിരുദ്ധമായും പെരുമാറുന്ന ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്ത് കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും , സ്ത്രീ തൊഴിലാളികള്‍ക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. മോഹന്‍ ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജോയ് ഡേവിഡ് ഡോ.റ്റി. എന്‍ ഹരികുമാര്‍, മണികണ്ഠന് കാട്ടാമ്പള്ളി, തങ്കമ്മ ഫിലിപ്, കെ.വത്സകുമാരി, ഗോവിന്ദന് കിളിമാനൂര്‍, എം.ഡി.തോമസ്, ആര്.അനിരുദ്ധന് , ശ്യാമള കോയിക്കല്‍, വിജയന് മണ്ണന്തല എന്നിവര്‍ സംസാരിച്ചു..
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…