തിരുവനന്തപുരം ∙ ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്‍റെ അധിക നികുതി സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല. 500 രൂപയ്ക്കും 1,000 രൂപയ്ക്കും മുകളില്‍ വിലയുള്ളവയ്ക്കു മാത്രമാണ് വര്‍ധനയെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
‘‘ഒന്നിലേറെ വീടുകൾ ഉള്ളവർക്ക് നികുതി ഏർപ്പെടുത്തും എന്നല്ല പറഞ്ഞത്. അതൊരു നിർദ്ദേശമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചില അഭിപ്രായങ്ങൾ കൂടിയാണത്. കാരണം, കേരളത്തിൽ 11 മുതൽ 18 ലക്ഷം വരെ വീടുകൾ അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നിലധികം വീടു കൈവശമുള്ളവരുടെ നികുതി ഘടനയെക്കുറിച്ച് കാര്യമായ പരിശോധനകൾ നടന്നിട്ടില്ല. അതേക്കുറിച്ചാണ് ബജറ്റിൽ പറയുന്നത്.
ഇത് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിക്കേണ്ട മേഖലയാണ്. നിയമനിർമാണമല്ല ഉദ്ദേശിച്ചത്. സംസ്ഥാന ഖജനാവിലേക്ക് വരുന്ന പണവുമല്ലത്. ഇന്ത്യയിൽ ജിഎസ്ടി സമ്പ്രദായം വന്നശേഷം കൂടുതൽ നികുതി സംബന്ധമായ അധികാരങ്ങളുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വളരെയധികം പരിമിതികളുണ്ട്. പക്ഷേ, അവർക്ക് നികുതി ഏർപ്പെടുത്താവുന്ന കുറേയേറെ മേഖലകളുണ്ട്.
പഴയ ചീഫ് സെക്രട്ടറി ഡോ.വിജയാനന്ദ് അധ്യക്ഷനായിട്ടുള്ള ആറാം ധനകാര്യ കമ്മിഷന്റെയും മുൻ കമ്മിഷനുകളുടെയും ചില നിർദ്ദേശങ്ങളുണ്ട്. ആ റവന്യൂ റിസോഴ്സസ് പലപ്പോഴും ഉപയോഗിക്കുന്നില്ല. അങ്ങനെ ചെയ്താൽ ആയിരം കോടി രൂപയൊന്നുമല്ല കിട്ടുക. പാവപ്പെട്ടവരെയൊന്നും ബുദ്ധിമുട്ടിക്കാതെ കിട്ടുന്ന ഒട്ടേറെ ഉറവിടങ്ങളുണ്ട്. അത്തരം സാധ്യതകൾ പരിഗണിക്കണമെന്ന നിർദ്ദേശമാണത്.
ഇപ്പോൾത്തന്നെ മാലിന്യ നിർമാർജനം, ചെറിയ റോഡ് നിർമാണങ്ങൾ, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്യുന്നുണ്ട്. അതിനെല്ലാമുള്ള വരുമാനം അവർക്കു ലഭിക്കണം. ചില പഞ്ചായത്തുകളിൽ ഇതിനൊന്നുമുള്ള പണമില്ല. ശമ്പളം കൊടുക്കാനോ റോഡ് നിർമിക്കാനോ കുടിവെള്ള പ്രശ്നം പരിഹരിക്കാനോ നിർവാഹമില്ല. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അവരെയൊന്ന് സജ്ജരാക്കണം. ഇതിൽ എൽഡിഎഫ്, യുഡിഎഫ് വ്യത്യാസമൊന്നുമില്ല’ – മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…