സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. ‘ഓപറേഷന്‍ ആഗ്’ എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍ ഒന്നാം സ്ഥാനത്ത്. പിടിയിലായവരുടെ ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ച് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ചില പിടികിട്ടാപ്പുള്ളികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തിട്ടുമുണ്ട്. ഗുണ്ടകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനായിരുന്നു ഗുണ്ടാവേട്ട. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപി 13 ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.