കൂടത്തായി കൊലപാതക പരമ്പര കേസില്‍ മൃതദേഹങ്ങളില്‍ സൈനൈഡിന്റേയോ വിഷത്തിന്റേയോ അംശമില്ലെന്ന നാഷണല്‍ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ജി സൈമണ്‍. സംസ്ഥാന ഫൊറന്‍സിക് ലാബ് പരിശോധാ ഫലത്തിലും വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടിരുന്നില്ല. കാലപ്പഴക്കംകൊണ്ട് തെളിവില്ലാതായതാകാം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തെളിവായി ഉപയോഗിക്കുമെന്നും സൈമണ്‍. സൈനൈഡും വിഷവും നല്‍കി കൊന്നെന്ന ആരോപണത്തിലാണ് പോലീസ് കൂടത്തായി കൊലപാതക പരമ്പര കേസുകള്‍ കെട്ടിപ്പൊക്കിയത്.