കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍മൂലം കേരളത്തിനു വര്‍ഷം 33,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്നാണു ധാരണ. കേരളത്തിനുള്ള ഡിവിസിബിള്‍ പൂള്‍ വിഹിതം പകുതിയായി വെട്ടിക്കുറച്ചതുമൂലം വര്‍ഷം 18,000 കോടി രൂപ കുറവാണു ലഭിക്കുന്നത്. ജിഎസ്ടിയില്‍ ആഡംബര ഇനങ്ങളുടെ നികുതി കുറച്ചതും റവന്യൂ ന്യൂട്രല്‍ റേറ്റ് കുറച്ചതുംമൂലം വര്‍ഷം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനമന്ത്രി വിശദീകരിച്ചു.