ഗ്രന്ഥശാലകള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.
അരുവിക്കര മണ്ഡലത്തിലെ വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമായി എം.എല്‍. എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ വിതരണം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാങ്കേതിക രംഗം പുരോഗമനം കൈവരിക്കുന്ന കാലഘട്ടത്തില്‍ വായന ഒഴിവാക്കാനാകില്ലെന്ന് സ്പീക്കര്‍. ലൈബ്രറികള്‍ വായനയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അവയ്ക്ക് പ്രോത്സാഹനം നല്‍കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്ത മാണെന്നും സ്പീക്കര്‍ പറഞ്ഞു. ജി. സ്റ്റീഫന്‍ എം. എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ നിയമസഭാ സെക്രട്ടറി എ. എം. ബഷീര്‍ മുഖ്യാതിഥിയായി.
യുവജനങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക, വായനയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമായ രീതിയില്‍ ഗ്രാമപ്രദേശങ്ങളിലെ ഗ്രന്ഥശാലകളെ നവീകരിക്കുക, സ്‌കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മണ്ഡലത്തില്‍ ‘അക്ഷര അരുവി’ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടമായി 52 ഗ്രന്ഥശാലകാര്‍ക്കും 13 ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്നുമാണ് പുസ്തകങ്ങള്‍ വാങ്ങിയത്. പ്രാദേശിക വികസന നിധിയില്‍ നിന്നും 6.25 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ആര്യനാട് ഗവ. വി.എച്ച്.എസ്.എസ്സില്‍ വച്ച് നടന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…