EDUCATION

GOTEC പദ്ധതി : ഇംഗ്ലീഷ് പരിപോഷണത്തിന് മികച്ച കാൽവയ്പ്പ്

2022 – 23 അദ്ധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക് സെൻറർ ഫോർ ഇംഗ്ലീഷും (DCE), സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതികളിൽ ഒന്നാണ് GOTEC (Globel Opportunities Through English Communication) പദ്ധതി.തിരുവനന്തപുരം ജില്ലയിലെ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന 26 സ്കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കിയ പദ്ധതിയാണിത്. ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ ചീഫ് ട്യൂട്ടറായി പ്രവർത്തിക്കുന്ന Dr.മനോജ് ചന്ദ്രസേനൻ ഈ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.

ആദ്യം തന്നെ ടി സ്കൂളുകളിലെ 2 അദ്ധ്യാപകർക്ക് വീതം റിസോഴ്സ് അദ്ധ്യാപകർ തയ്യാറാക്കിയ പ്രത്യേക മോഡ്യൂളനുസരിച്ചുള്ള പരിശീലനം നൽകി. തുടർന്ന് താല്പര്യമുള്ള 7, 8 ക്ലാസുകളിലെ ഇംഗ്ലീഷ് ക്ലബ്ബംഗങ്ങളിൽ നിന്നും 50 വിദ്യാർത്ഥികൾക്കാണ് GOTEC ന്റെ പരിശീലനം ലഭിച്ച അദ്ധ്യാപകർ, മോഡ്യൂൾ പ്രകാരമുള്ള 50 ക്ലാസുകൾ നൽകിയത്.
മാത്രമല്ല, വിദ്യാഭ്യാസ ഉപഡയറക്ടർ നിയോഗിച്ച റിസോഴ്സ് അദ്ധ്യാപകർ ടി സ്കൂളുകൾ സന്ദർശിച്ച് പരിപോഷണത്തിന് വേണ്ട നിർദ്ദേശങ്ങളും ക്ലാസ്സുകളും നൽകി.ഈ പദ്ധതിയിൽ പരിശീലനം ലഭിച്ച എല്ലാ വിദ്യാർത്ഥികൾക്കും GOTEC AMBASSADOR എന്നെഴുതിയ ബാഡ്ജും തയ്യാറാക്കി നൽകി. നിശ്ചിത ക്ലാസ്സുകൾ പൂർത്തീകരിച്ച ശേഷം സ്കൂൾ തലത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വച്ച 26 സ്കൂളുകളിലേയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ആറ്റിങ്ങൽ കേന്ദ്രമാക്കിയും നെയ്യാറ്റിൻകര കേന്ദ്രമാക്കിയും സെമിഫൈനൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അതിൽ വിജയിച്ച വിദ്യാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു.

മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിന് പ്രത്യേക പുരസ്കാരവും ടി പരിശീലനം പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും കോഴ്സ് സർട്ടിഫിക്കറ്റുകളും സമാപന യോഗത്തിൽ നൽകി.

അടുത്ത അദ്ധ്യയന വർഷം മുതൽ ജില്ലാപഞ്ചായത്തിന് കീഴിൽ വരുന്ന ആകെ 76 സ്കൂളുകളിൽ ഇനിയുള്ള 50 സ്കൂളുകളെയും ഉൾപ്പെടുത്തി ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുവാൻ തീരുമാനിച്ചിട്ടുണ്ട്. നഗരപരിധിയിൽ നിന്നും മാറി ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കിയത്,വിദ്യാർത്ഥികളിൽ വലിയ ആവേശവും മാറ്റവുമാണ് സൃഷ്ടിച്ചത്. അത് ടി മത്സരങ്ങളിൽ വളരെ പ്രകടമാണ്.കൂടാതെ ഈ പദ്ധതിക്ക് വേണ്ടി സ്കൂൾ പി.ടി.എ കളുടെ ഭാഗത്തുള്ള പിന്തുണയും നിസ്സീമമാണ്. സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം ക്ലാസുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് തുടർ ക്ലാസുകളും അടുത്ത അദ്ധ്യയന വർഷത്തിൽ, പുതിയ വിദ്യാർത്ഥികൾക്ക് നേരത്തെ തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചുള്ള ക്ലാസുകളും നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. GOTEC AMBASSADORS – ലൂടെ
ഇംഗ്ലീഷ് ഭാഷ നൈപുണ്യം സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കുമെന്നതും അതിലൂടെ ആഗോളതലത്തിൽ നമ്മുടെ വിദ്യാർഥികൾക്കും അനന്തമായ സാധ്യതകൾ പ്രാപ്യമാകും എന്ന കാര്യത്തിലും യാതൊരു സംശയമില്ല.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago