നികുതി ഭീകരതക്കെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിചതച്ചതിൽ പ്രതിഷേധിച്ചും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് ബ്ലാക്ക് മാർച്ച് നടത്തി. ഉച്ചക്ക് 1 മണിയോടെ രാജ്ഭവന് മുന്നിൽ നിന്നും ആരംഭിച്ച സമരത്തിൽ പങ്കെടുത്തവർ കറുത്ത വസ്ത്രം ധരിച്ചാണ് മാർച്ചിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കറുപ്പിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടിയുമായി സമരം ചെയ്തത്.
പ്രകടനമായി എത്തിയ പ്രവർത്തകർ വന്നയുടൻ തന്നെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ
തുടർന്ന് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞ് പോകാത്ത പ്രവർത്തകർക്കെതിരെ നിരവധി തവണ ടിയർ ഗ്യാസും, ഗ്രനേഡും പോലീസ് പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ലിജിത് പാറശാലയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും, പോലീസും തമ്മിൽ ഉന്തും, തള്ളും വാക്കേറ്റവും രൂക്ഷമായതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. ചിതറി ഓടിയ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. പിരിഞ്ഞ് പോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡിനടുത്ത് നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
നികുതി വർദ്ദധനവിനെതിരെയുള്ള സമരത്തെ പോലീസ് ക്രിമിനലുകളെ
ഇറക്കി അടിച്ചമർത്താനുള്ള ശ്രമത്തെ യൂത്ത് കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും , പോലീസ് മര്യാദയോടെ പെരുമാറാൻ പഠിക്കണം. യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു.
സമരത്തിന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, ജെ.എസ് അഖിൽ, അനൂപ് ബി. എസ്, ശരത് എ.ജി, അരുൺ എസ്.പി, വീണ എസ് നായർ, കെ.എഫ് ഫെബിൻ, അരുൺ സി.എസ്, അജയ് കുര്യാത്തി, രജിത് രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ ഷാജി മലയിൻകീഴ്, ഹാഷിം റഷീദ്, അബീഷ് എസ്, പ്രതീഷ് മുരളി, അനൂപ് പാലിയോട് , പ്രമോദ് എസ്, മൈക്കിൾ രാജ് ഋഷി കൃഷ്ണൻ, അക്രം അർഷാദ്, മാഹീൻ പഴഞ്ചിറ, അച്ചു ഘോഷ്, അഭിജിത് എസ്.കെ, ഫൈസൽ, ഷമീർഷാ , ബിനോയ് ചന്ദ്രൻ, വിപിൻ ലാൽ, ഡാനിയൽ, അനസ് ആറ്റിങ്ങൽ, ജോയ് ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന്…
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…