ശ്രീനേത്രയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

വേൾഡ് ഗ്ലോക്കോമോ വീക്കിനോട് അനുബന്ധിച്ച് ശ്രീനേത്ര കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 13 മുതൽ 18 വരെയാണ് ക്യാമ്പ്‌. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ നടക്കുന്ന ക്യാമ്പിൽ 40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. പ്രസ്തുത ക്യാമ്പിൽ ഗ്ലോക്കോമ നിർണയം, തിമിരനിർണയം, ഡയബറ്റിക് റെറ്റിനോപ്പതി നിർണയം എന്നിവ തികച്ചും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി വിളിക്കുക 8590604201

error: Content is protected !!