പാലക്കാട്: ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ് ഇന്ത്യ യുടെ പത്താമത് “കലാപ്രതിഭ”അവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാർഡെന്നു ട്രസ്റ്റ് ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി അറിയിച്ചു.
ശ്രീ മൂകാംബിക മിഷൻ പാലക്കാട് പിരായിരി പുല്ലുക്കോട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 5 മുതൽ 9 വരെ നടത്തിയ പഞ്ചദിന ധന്വന്തരി യാഗത്തിന്റെ സമാപന വേദിയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രിയും ആചാര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡികയിൽ നിന്നും സന്തോഷ്‌കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി.
2003 ൽ കേരളത്തിലെ ആദ്യ ആദിവാസി ഡോക്ടറായ അട്ടപ്പാടി ഊരിലെ ഡോക്ടർ കമലാക്ഷിയുടെ അതിശയകരമായ അതിജീവിനത്തിന്റെ കഥ പറഞ്ഞ ചിത്രം “മലമുകളിലെ സൂര്യോദയം” മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള കേരള സംസ്ഥാന ജോൺ എബ്രഹാം അവാർഡ്, ഫിലിം സോസൈറ്റീസ് ഫെഡറേഷൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഈ ചിത്രം യൂ കെ മാൻഞ്ജസ്റ്റർ അടക്കം 12 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു.തുടർന്ന് അവൾ, ഊരുവിലക്ക്, മഴമേഖങ്ങൾ എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഇപ്പോൾ ലോക്ക്ഡൗണിൽ ചിത്രീകരണം നിന്നുപോയ “ഉഗ്രം”എന്ന സിനിമയുടെ ബാക്കി ഷൂട്ടിങ് ആരംഭിക്കാനുള്ള പ്രവർത്തനത്തിലാണ് സന്തോഷ് കുന്നത്ത്.
കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കോർ കമ്മിറ്റി അംഗമാണ് സന്തോഷ് കുന്നത്ത്. KMPU കോർ കമ്മിറ്റി അംഗമായ പ്രേംചന്ദ് കാട്ടാക്കട സംവിധാനം ചെയ്യുന്ന ‘മറുപുറം വേണു’ എന്ന ചിത്രത്തിന്റെ തിരക്കഥയും സന്തോഷ് കുന്നത്താണ് നിര്‍വഹിക്കുന്നത്.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…