പത്തനാപുരം: ഗാന്ധിഭവനില്‍ വെച്ച് ലളിതമായി വേറിട്ട രീതിയില്‍ ഒരു വിവാഹ ചടങ്ങ് നടന്നു. കാരുണ്യത്തിലൂടെ ആദ്യനാളുകള്‍ക്ക് തിരിതെളിയിച്ചുകൊണ്ടാണ് മൈനാഗപ്പള്ളി സ്വദേശികളായ എ. അനില്‍ കുമാറും എസ്. രഞ്ജിനിയും ഗാന്ധിഭവനില്‍ നിന്നും ജീവിതത്തിന് തുടക്കം കുറിച്ചത്. അമ്പലങ്ങളിലോ ആഡിറ്റോറിയങ്ങളിലോ വീട്ടിലോ ആണ് സാധാരണ വിവാഹങ്ങള്‍ നടക്കാറ്. എന്നാല്‍ തങ്ങളുടെ വിവാഹത്തിലൂടെ ആഡംബരമൊട്ടുമില്ലാതെ വിവാഹ ചിലവു കുറച്ച് വരുംതലമുറയ്ക്കു മാതൃകയാകാനാണ് ഈ നവദമ്പതികള്‍ വിവാഹം ഗാന്ധിഭവനില്‍ നടത്തിയത്. ഗാന്ധിഭവനിലെ അഗതികള്‍ക്ക് തങ്ങളാലാകുന്ന സഹായം നല്‍കാനും കൂടിയാണ് വിവാഹത്തിനായി ഇവിടം സ്വീകരിച്ചതെന്നും ദമ്പതികള്‍ പറയുന്നു. ഗാന്ധിഭവനിലെ ആയിരത്തിലധികം അഗതികള്‍ ഒരുമിച്ച് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സര്‍വ്വമത പ്രാര്‍ത്ഥനകളോടുകൂടിയായിരുന്ന ചടങ്ങുകള്‍ക്ക് ഗാന്ധിഭവന്‍ അന്തേവാസികളും സേവനപ്രവര്‍ത്തരും വധൂവരന്മാരുടെ കുടുംബാംഗങ്ങളും സാക്ഷികളായി. ഗാന്ധിഭവനിലെ കുഞ്ഞുങ്ങള്‍ വധൂവരന്മാര്‍ക്ക് മധുരം നല്‍കി. സമൂഹവിവാഹങ്ങളടക്കം 200 ലധികം വിവാഹങ്ങള്‍ക്ക് ഗാന്ധിഭവന്‍ ഇതുവരെ വേദിയായിട്ടുണ്ട്.
വധൂവരന്മാരുടെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ കൂടാതെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…
പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…
തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…