തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ‘റാട്ട്’ പുസ്തകോത്സവത്തിനും സാംസ്കാരിക സംഗമത്തിനും പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ, കവി മധുസൂദനൻ നായർ മുഖ്യാതിഥിയായി. സി. കെ. ഹരീന്ദ്രൻ എം. എൽ. എ. ആശംസകൾ അറിയിച്ചു.
ബുധനാഴ്ച ആരംഭിച്ച പുസ്തകോത്സവത്തിൽ നാല്പതോളം പ്രസാധകർ പങ്കാളികളായി. അഞ്ച് ദിവസങ്ങളിലായി 60 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടത്തിയത്. പുസ്തകോത്സവത്തിന്റെ ഭാഗമായി 78 സ്കൂളുകൾക്ക് 19,50,000 രൂപയുടെ പുസ്തകങ്ങളും 50 ലൈബ്രറികൾക്ക് അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങളും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു.
പുസ്തക സ്റ്റാളുകൾക്ക് പുറമെ, കുടുംബശ്രീ വിപണനമേള, കാർണിവൽ, സാംസ്കാരിക പരിപാടികൾ, മെഗാക്വിസ്, സർഗാത്മക ശില്പശാലകൾ, മെഡിക്കൽ എക്സിബിഷൻ, പുസ്തക പ്രകാശനങ്ങൾ, വിദ്യാർത്ഥികൾക്കായി ശാസ്ത്ര-സാഹിത്യ സംവാദങ്ങൾ എന്നിവയും റാട്ടിൽ സംഘടിപ്പിച്ചിരുന്നു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…