സംഘാടന മികവില്‍ കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക്തല അദാലത്ത്. പരാതി പരിഹാരത്തിനായി എത്തിയ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഒരുക്കിയത്. ആയിരങ്ങളെത്തിയ അദാലത്തില്‍് തിരക്കൊഴിവാക്കാനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. പരാതിക്കാരെ കൗണ്ടറുകളില്‍ എത്തിക്കുന്നതിനായി കര്‍മ്മനിരതരായി വോളണ്ടിയര്‍മാരും ഹെല്‍പ് ഡസ്‌ക്കുകളും സജീവമായിരുന്നു.
റവന്യൂ, സിവില്‍ സപ്ളൈസ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, പഞ്ചായത്ത്, ഫിഷറീസ്, എംപ്ളോയിമെന്റ്, എസ്.സി/എസ്.ടി, മോട്ടോര്‍ വെഹിക്കിള്‍സ്്, എക്സൈസ്, മൈനിംഗ് ആന്റ് ജിയോളജി, വുമണ്‍ ആന്‍ഡ് ചൈല്‍ഡ്, കാര്‍ഷിക വകുപ്പ് , കെ.എസ്,ഇ.ബി, മൃഗസംരക്ഷണ വകുപ്പ്, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വിദ്യാഭ്യാസം, കെ.എസ്.ടി,പി, തൊഴില്‍, ലീഗല്‍ മെട്രോളജി, പൊതുമരാമത്ത് വകുപ്പ്, ജലസേചനം, ഭൂഗര്‍ഭജലവകുപ്പ്, സ്വീവേജ്, വാട്ടര്‍ അതോറിറ്റി, ഇന്‍ഡസ്ട്രീസ്, കെ.എസ്.ആര്‍.ടി.സി, സോഷ്യല്‍ ജസ്റ്റിസ് എന്നീ വകുപ്പുകളുടെ കൗണ്ടറുകള്‍് വേദിക്കരികിലായി പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകള്‍ക്കായി 17 കൗണ്ടറുകളും അദാലത്ത് ദിവസത്തെ പരാതികള്‍ സ്വീകരിക്കുന്നതിനായി നാല് കൗണ്ടറുകളും മുഴുവന്‍ സമയം സജ്ജമായിരുന്നു. കൂടാതെ വേദികളില്‍ പരാതിക്കാരെ തേടി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തുകയും ചെയ്തു.
എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്ത് വേദിയില്‍ എത്തിയിരുന്നു. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരുന്നു അദാലത്തിന്റെ നടത്തിപ്പ്. കുടിവെള്ളം, ഇരിപ്പിടങ്ങള്‍, കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറികള്‍, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം, വാഹന പാര്‍ക്കിംഗ് സൗകര്യം, ആംബുലന്‍സ്, അടിയന്തര വൈദ്യ സഹായം എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ മീഡിയ സെന്ററും സജ്ജമാക്കിയരുന്നു. അദാലത്ത് വേദിയും പരിസരവും ശുചീകരിച്ചത് നഗരസഭയിലെ ഹരിതകര്‍മസേന അംഗങ്ങളും ശുചീകരണ തൊഴിലാളികളുമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി പൊലീസുകാരും, ഫയര്‍ഫോഴ്സ് യൂണിറ്റും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയരുന്നു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…