വര്‍ഷങ്ങളായി പെണ്‍മക്കളെയും കൊണ്ട് വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് തിരുവനന്തപുരം എസ്. എം. വി സ്‌കൂളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ സഫലമായത്. മന്ത്രിമാര്‍ നേരിട്ട് പരാതി പരിഹരിച്ച സന്തോഷത്തിലായിരുന്നു വിഴിഞ്ഞം സ്വദേശികളായ 52 വയസ്സുള്ള യേശുദാസ് എന്ന മത്സ്യത്തൊഴിലാളിയും മകള്‍ കാശ്മീരയും കൊച്ചുമകനും.
ലൈഫ് മിഷന്‍ പദ്ധതി വഴി വീട് അനുവദിച്ച് കൊണ്ടുള്ള സന്തോഷം പങ്കുവയ്ക്കുമ്പോഴും കാശ്മീരയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കാരണം, 29 വര്‍ഷത്തിനിടെ 19 വാടക വീടുകളാണ് കുടുംബം മാറി താമസിച്ചത്. ഞങ്ങള്‍ നാല് പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മയും പപ്പയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിന് മുന്‍പ് പല അദാലത്തുകളിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒന്നും ഞങ്ങള്‍ക്ക് അനുകൂലമായില്ല. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന ഞങ്ങളുടെ വീടെന്ന സ്വപ്നമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ മന്ത്രിമാര്‍ നേരിട്ട് പരിഹരിച്ചതെന്നും കാശ്മീര പറഞ്ഞു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…