EDUCATION

ക്രിയാത്മകമായ അവധിക്കാല ക്യാമ്പയിനുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

പഠനത്തിന്റെ ആലസ്യത്തിൽ നിന്നും മാറി ആഹ്ലാദത്തിന്റെ ലോകത്തേക്ക് കടക്കുന്ന സമയമാണ് മധ്യവേനലവധി. എന്നാൽ പലപ്പോഴും മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും സമയം ചിലവഴിക്കുന്നതിനാണ് കൂടുതൽ കുട്ടികളും ഇഷ്ടപ്പെടുന്നത്. എന്നാൽ തങ്ങളുടെ അവധിക്കാലം ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ വേറിട്ടതാക്കുകയാണ് വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് ഓരോ അവധിക്കാലത്തും ഇവർ നടപ്പിലാക്കുന്നത്.

ശുദ്ധജല മൽസ്യ കൃഷിയും വിളവെടുപ്പും
വിതുര ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ തൊളിക്കോട് , കണ്ണങ്കര നടത്തി വരുന്ന മൽസ്യ കൃഷിയുടെ വിളവെടുപ്പ് വിതുര സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സതി കുമാർ നിർവഹിച്ചു.ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ മത്സ്യ കൃഷി നൂറുമേനി വിലയിച്ചതിൽ കുട്ടികൾ സന്തുഷ്ടരാണ്. മാതൃകാ കർഷകനായ തച്ചൻകോട് മനോഹരൻ നായരാണ് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്.റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ നിസാറുദ്ധീന്റെ മത്സ്യക്കുളത്തിലാണ് വർഷങ്ങളായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മൽസ്യ കൃഷി നടത്തി വരുന്നത്.കട്ല , രോഹു , ആസാം വാള ഇനത്തിൽപ്പെട്ട മൽസ്യങ്ങളാണ് വിളവെടുത്തത്. മക്കൾ അവധിക്കാലം ആഘോഷമാക്കുന്നതിൽ രക്ഷിതാക്കളും അധ്യാപകരും ഏറെ സന്തുഷ്ടരാണ്.

സ്കിൽ ഹബ്

കുട്ടികളിൽ വിവിധ തരം സ്കില്ലുകൾ വളർത്തിയെടുക്കുന്നതിനായി എസ്.പി.സി.പദ്ധതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മറ്റൊരു പദ്ധതിയാണ് സ്കിൽ ഹബ്.ബേക്കിംഗ് , ഫ്ലവർ ആർട്ട് , ഇൻഡോർ വാട്ടർ ഗാർഡൻ , പാചകം , വേസ്റ്റ് ബിൻ നിർമാണം തുടങ്ങി നിരവധി പരിശീലനങ്ങളിലാണ് അവധിക്കാലത്ത് കുട്ടികൾ ഏർപ്പെടുന്നത്.

മധുര വനം

അന്യം നിന്നു പോകുന്ന നാടൻ പഴ വർഗങ്ങളുടെ സംരക്ഷണം മുൻ നിർത്തി ഈ അവധിക്കാലത്ത് സ്‌കൂളിൽ നിരവധി നാടൻ ഫല വൃക്ഷങ്ങളുടെ ഒരു മിയാവാക്കി ഗാർഡനും സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സജ്ജീകരിച്ചു കഴിഞ്ഞു.

ഔഷധ വനം
പുതിയ അധ്യയന വർഷം സ്കൂളിലെത്തുന്ന കൂട്ടുകാർക്കായി അപൂർവയിനത്തിൽ പെട്ട നാൽപതോളം ഔഷധ സസ്യങ്ങളുടെ തോട്ടം തയ്യാറാക്കിയിരിക്കുകയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ.അത്യപൂർ വ്വമായി കാണുന്ന ആരോഗ്യപച്ച , വയമ്പ് തുടങ്ങി വിവിധ സസ്യങ്ങളുടെ പേരു വിവരം ഉൽപ്പടെയാണ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ സീനിയർ സയന്റിസ്റ്റായ ഡോ.മാത്യു ഡാൻ ആണ് ഔഷധ വനം തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത്.

കൂട്ടുകാർക്ക് കൈത്താങ്ങ്
പുതിയ അധ്യയന വർഷം നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നതിനും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വാങ്ങി നൽകുന്നതിനും വേണ്ടി പഴയ പത്രം വിൽപന നടത്തിയും , ആക്രി വസ്തുക്കൾ , അച്ചാർ ചലഞ്ച് , പായസം ചലഞ്ച് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചും അവധിക്കാലത്ത് സാമ്പത്തിക സ്വരൂപണം നടത്തുകയും ചെയ്യുന്നുണ്ട് വിതുര സ്‌കൂളിലെ സ്റ്റുഡന്റ്
പോലീസ് കേഡറ്റുകൾ

ഊർജ്ജ സംരക്ഷണ ക്യാമ്പയിൻ

വേനൽ കാലത്ത് വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ഊർജ്ജ സംരക്ഷണ ക്യാമ്പയിനിലും വ്യാപൃതരാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. പരിസര വീടുകളിൽ എത്തി ഊർജ്ജ നഷ്ടം സംഭവിക്കാതിരിക്കാനുള്ള ബോധവത്കരണവും നൽകുന്നുണ്ട്.സ്വന്തം വീടുകളിലെ ഊർജ്ജ ഉപഭോഗം നിയന്ത്രിക്കുന്നതിന് എനർജി കാർഡുകൾ തയ്യാറാക്കി ഊർജ്ജ നഷ്ടം വിലയിരുത്താനും കേഡറ്റുകൾ പരിശ്രമിക്കുന്നു

News Desk

Recent Posts

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും.…

5 hours ago

ആൻ ഓഡ് റ്റു റസീലിയൻസ് : ചെറുത്തുനില്പിനും പ്രതീക്ഷയ്‌ക്കും വേദി ഒരുക്കി ഐഡിഎസ്എഫ്എഫ്കെ

അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും  അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…

1 day ago

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

3 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

4 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

4 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

4 days ago