ദുരിതയാത്രയ്ക്ക് വിരാമമിട്ട് വിതുര-കൊപ്പം ഹൈസ്‌കൂൾ ജംഗ്ഷൻ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022-2023 വർഷത്തെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. വിതുര താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ട്രഷറി, വിതുര ഗവൺമെന്റ് യു.പി.എസ്, ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രധാന പാതയുടെ വികസനം നാടിന്റെ മുഖഛായ മാറ്റുമെന്ന് എം. എൽ. എ പറഞ്ഞു. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പാലോട് റോഡിൽ നിന്നും പൊന്മുടി സംസ്ഥാന പാതയിലേക്കുള്ള യാത്ര സുഗമമാകും. പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചാലുടൻ റോഡ് അത്യാധുനിക രീതിയിൽ ടാറിംഗ് നടത്തുമെന്നും എം.എൽ.എ അറിയിച്ചു. ചടങ്ങിൽ കെ ഫോൺ സേവനത്തിന്റെ പഞ്ചായത്തു തല ഉദ്ഘാടനവും ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരും സംബന്ധിച്ചു.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…