തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ കൂപ്പ് കുത്തുമ്പോൾ സർക്കാർ തുടരുന്ന മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക്
നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം .പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ബലപ്രയോഗവും നടത്തിയ പോലീസ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ സൃഷ്ടിക്കുന്ന അരാജകത്വത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. എംഎൽഎ ഹോസ്റ്റലിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു
ഉന്നത വിദ്യാഭ്യാസ മേഖല കള്ളന്മാരുടെയും കൊള്ളക്കാരുടെയും കയ്യിലാകപ്പെട്ടതായിമാർച്ച് ഉദ്ഘാടനം ചെയ്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.സർവ്വകലാശാലയിൽ വ്യാജന്മാർ വിലസുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജന്മാരെ അടവച്ചു വിരിയിക്കുന്ന തള്ളക്കോഴിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി മാറരുത് എന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ് പ്രവർത്തകർക്കുനേരെ ബലപ്രയോഗം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാറിന് പരിക്കേറ്റു . പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചും ബലം പ്രയോഗിച്ചും അറസ്റ്റ് ചെയ്ത് നീക്കി.പോലീസ് ബലപ്രയോഗത്തിനിടയിലും വിദ്യാഭ്യാസ മേഖലയിലെ ആരാജകത്തത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡൻ്റുമാരായ ഗോപു നെയ്യാർ, കെ.എം കൃഷ്ണലാൽ, ജവാദ് പുത്തൂർ, ഗോകുൽ ഗുരുവായൂർ, അൻവർ സുൽഫിക്കർ , എം സി അതുൽ സംസ്ഥാന ഭാരവാഹികളായ ആദേശ് സുദർമൻ, പ്രിയങ്ക ഫിലിപ്പ്, അൽ അമീൻ അഷ്റഫ്, അനന്തകൃഷ്ണൻ ,തൗഫീക്ക് രാജൻ, സിംജോ സാമൂവൽ ,അച്ചു സത്യദാസ്, സച്ചിൻ പവിത്രൻ, ആസിഫ് കൈപ്പമംഗലം , ജെറിൻ ജേക്കബ് പോൾ ,ബിച്ചു കൊല്ലം , അമൃതപ്രിയ, നെസിയ മുണ്ടപ്പിള്ളി, സെറ മറിയം ബിന്നി തുടങ്ങിയവർ നേതൃത്യം നൽകി.
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള് പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…