മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെയാണ് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട് പോയത്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചെന്നുള്ള കാരണം പറഞ്ഞായിരുന്നു കെഎസ്ഇബിയുടെ നടപടി.
വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെ ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് 20,500 രൂപ പിഴയടക്കണമെന്ന് എഐ ക്യാമറ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ, മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ കാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ കൈനാട്ടി ജങ്ഷനിലെ കെട്ടിടത്തിന്റെ ഫ്യൂസാണ് ഊരിയിരിക്കുന്നത്. വയനാട് ജില്ലയിലെ എഐ ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്.
കെഎസ്ഇബി ഫ്യൂസ് ഊരിയതിന് പിന്നാലെ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് തുകയെടുത്ത് എംവിഡി വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചു. ഇതേത്തുടര്‍ന്ന് കെഎസ്ഇബി പിന്നീട് വൈദ്യുതി കണക്ഷന്‍ നല്‍കി. വാഹനത്തിന് പിഴ ഈടാക്കിയതിനെതിരായ പ്രതികാരത്തിന്റെ ഭാഗമായാണ് ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കെഎസ്ഇബി കടന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി വാഹനം തോട്ടിയുമായി എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് മോട്ടോര്‍ വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് പിഴയിട്ടത്
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…