പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദുBരചനയും സംവിധാനവും നിർവഹിക്കുന്ന “ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി, സുരേഷ് ഇജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻകണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട്, നിഷാൻ, എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു, രാജേന്ദ്രൻ, നിവിൻ, എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ കാസറഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നു.
യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ. എന്നിവരുടെ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു.
വികസനം എത്തിപ്പെടാത്ത പഞ്ഞികല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്കു കൊണ്ടു പോകുന്നതും അതിലേക്കുള്ള ശ്രമവുമാണ് നർമ്മത്തിൽകലർത്തി “ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിൽ ദശൃവൽക്കരിക്കുന്നത്.
എഡിറ്റിങ്ങ്-മനു ഷാജു, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബിമേനോൻ, കലാ സംവിധാനം-ജോജോആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സി ആർ നാരായണൻ അസോസിയേറ്റ് ഡയക്ടർ-ജിജേഷ് ഭാസ്കർ, സൗണ്ട് ഡിസൈനർ-അരുൺ രാമവർമ്മ, ചമയം-ജിതേഷ് പൊയ്യ, ലോക്കഷൻ മാനേജർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊജക്റ്റ് കോർഡിനേറ്റർ-ജോൺസൺ കാസറഗോഡ്, സ്റ്റിൽസ്-നിദാദ് കെ എൻ, ഡിസൈൻ-യെല്ലോ ടൂത്ത്, പി ആർ ഒ-എ എസ് ദിനേശ്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…