ജൂലൈ 21 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിലും ജൂലൈ 23 വരെ കര്ണാടക തീരത്തും മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല് മുന്നറിയിപ്പുള്ള ദിവസങ്ങളില് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് (ജൂലൈ 19) ആന്ഡമാന് കടലില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, മധ്യ തെക്ക് ബംഗാള് ഉള്ക്കടല് അതിനോട് ചേര്ന്ന വടക്കന് ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്ന്ന ശ്രീലങ്കന് തീരം എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഗള്ഫ് ഓഫ് മന്നാര് അതിനോട് ചേര്ന്നുള്ള തെക്കന് തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് മധ്യ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വ്യാഴാഴ്ച (ജൂലൈ 20) ഒഡിഷ തീരം, തെക്ക്- കിഴക്ക് തെക്ക്-പടിഞ്ഞാറന് ബംഗാള് ഉള്ക്കടല് അതിനോട് ചേര്ന്നുള്ള ശ്രീലങ്കന് തീരം എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, അതിനോട് ചേര്ന്നുള്ള മധ്യ – തെക്കന് ബംഗാള് ഉള്ക്കടല്, അതിനോട് ചേര്ന്നുള്ള വടക്ക്-പടിഞ്ഞാറന് ബംഗാള് ഉള്ക്കടല്, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഗള്ഫ് ഓഫ് മാന്നാര് അതിനോട് ചേര്ന്നുള്ള തെക്കന് തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് മധ്യ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വെള്ളിയാഴ്ച (ജൂലൈ 21) ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, ഒഡിഷ തീരം, ആന്ഡമാന് കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന് അതിനോട് ചേര്ന്നുള്ള തെക്ക്- പടിഞ്ഞാറന്, വടക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടല്, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഗള്ഫ് ഓഫ് മന്നാര് അതിനോട് ചേര്ന്നുള്ള തെക്കന് തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് മധ്യ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ശനിയാഴ്ച (ജൂലൈ 22) ഗോവ തീരം, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, ഒഡിഷ തീരം, മധ്യ തെക്ക് – കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന് അതിനോട് ചേര്ന്നുള്ള തെക്ക്- പടിഞ്ഞാറന്, തെക്കന് ബംഗാള് ഉള്ക്കടല്, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഗള്ഫ് ഓഫ് മന്നാര് അതിനോട് ചേര്ന്നുള്ള തെക്കന് തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് മധ്യ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഞായറാഴ്ച ( ജൂലൈ 23) കര്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരം, തെക്ക്-മധ്യ കിഴക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന് അതിനോട് ചേര്ന്നുള്ള തെക്ക് പടിഞ്ഞാറന്, തെക്കന് ബംഗാള് ഉള്ക്കടല്, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഗള്ഫ് ഓഫ് മന്നാര് അതിനോട് ചേര്ന്നുള്ള തെക്കന് തമിഴ്നാട് തീരം, തെക്ക്-പടിഞ്ഞാറ് മധ്യ അറബിക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില് മുന്നറിയിപ്പുള്ള ദിവസങ്ങളില് ഈ പ്രദേശങ്ങളില് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിളപ്പില്ശാല ആശുപത്രി മരണത്തിലെ യാഥാര്ത്ഥ്യങ്ങള് പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില് ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…