നെയ്യാറ്റിൻകര കുളത്തൂർ വില്ലേജിൽ പൊഴിയൂർ തെക്കേ കൊല്ലംകോട് കോളനി ഭാഗത്ത് രാജീവ് ഗാന്ധി അക്വാസെന്ററിന് മുൻവശത്തായി കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് അടിയന്തരമായി താത്കാലികമായി പുനർനിർമിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന തീരദേശ റോഡിന്റെ അതിര് ജിയോബാഗ് അടുക്കി സംരക്ഷിക്കണമെന്നും തകർന്ന ഭാഗം മണ്ണ് നിറച്ച് താത്കാലികമായി ഗതാഗതയോഗ്യമാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പും വൻകിട ജലസേചന വിഭാഗവും സംയുക്തമായി സ്ഥലപരിശോധന നടത്തണമെന്നും ജൂലൈ 22ന് മുൻപായി താത്കാലിക റോഡ് നിർമിക്കണമെന്നും ഉത്തരവിൽ പറയുന്നു. ശക്തമായ കടലാക്രമണത്തെ തുടർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടിരുന്നു. തകർന്ന റോഡ് കാൽനട-ഇരു ചക്രവാഹന യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന നെയ്യാറ്റിൻകര തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…