തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ സമയബന്ധിതമായും ജനകീയമായും താഴെത്തട്ടിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി. വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന – ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന – ആസൂത്രണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുമ നിറഞ്ഞ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നിലവിൽ നടന്നു വരുന്നുണ്ട്. സമഗ്ര ശിക്ഷ കേരളയുടെയും – സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മുന്നൊരുക്കത്തോടെ ചിലരെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കൂടുതൽ മികവോടെയും വിദ്യാർത്ഥി കേന്ദ്രീകൃതമായും ജനകീയമായും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ അക്കാദമിക പ്രവർത്തനവും വിദ്യാഭ്യാ കലണ്ടറിന്റെ അടിസ്ഥാനത്തിലും അക്കാദമിക മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലുമായിരിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.
സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദേശിച്ചു. പാഠപുസ്തകത്തിലധിഷ്ഠിതമായ പിന്തുണാ പ്രവർത്തനങ്ങൾക്ക് ആയിരിക്കണം കൂടുതൽ മുൻഗണന നൽകേണ്ടത്. സംസ്ഥാനതലത്തിലും -ജില്ലാതലത്തിലും നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും ഉണ്ടായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്
ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ. സുപ്രിയ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ, സംസ്ഥാന കൺസൾട്ടന്റ് മാർ , സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ, ഡി പി സിമാർ, ഡി പി ഒമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…
കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…