സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ് വിജയികളായി. സായന്ത്.കെ, കൃഷ്ണജിത്ത്.കെ, വൈഭവി.എം എന്നിവര്‍ പങ്കെടുത്ത ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കൊച്ചി സിറ്റി ഇടപ്പളളി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അനുഗ്രഹ്.വി.കെ, ഉദയനാരായണന്‍.പി.പി, അദ്വൈത് സജീവ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പത്തനംതിട്ട തോട്ടക്കോണം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. ശ്രീനന്ദ.എസ്, ദേവിക സുരേഷ്, അല്‍ ഫാത്തിമ സലീം എന്നിവരാണ് സ്കൂളിനായി സമ്മാനം നേടിയത്.
വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, ദക്ഷിണ മേഖല ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാമത് വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്നു നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് ചട്ടഞ്ചാല്‍ സി എച്ച് എസ് എസിലെ സായന്ത്. കെ, കൃഷ്ണജിത്ത് കെ, വൈഭവി. എം എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാമത് വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്നു നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കൊച്ചി സിറ്റി ഇടപ്പള്ളി GHSS ലെ അനുഗ്രഹ് വി.കെ, ഉദയനാരായണന്‍ പി.പി, അദ്വൈത് സജീവ് എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാമത് വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്നു നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പത്തനംതിട്ട തോട്ടക്കോണം GHSS ലെ ശ്രീനന്ദ എസ്, ദേവിക സുരേഷ്, അല്‍ ഫാത്തിമ സലീം എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…