തിരുവനന്തപുരം : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന
കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച
ഏകദിന ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന
പ്രസിഡണ്ട് തമ്പി നാഷണൽ ഏകദിന ഉപവാസ പരിപാടിക്ക് നേതൃത്വം കൊടുത്തു.
അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക, ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾ
പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുക, വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ
പരസ്യത്തിന് മൈക്ക് അനുമതി ലഭ്യമാക്കുക, സ്വതന്ത്രമായ ക്ഷേമനിധി
അനുവദിക്കുക തുടങ്ങി അഞ്ചോളം മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നു
സംഘടനാ ഏകദിന ഉപവാസം സംഘടിപ്പിച്ചത്.
ഉപവാസത്തിനു മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 14
ജില്ലകളിൽ നിന്നും തലസ്ഥാനത്ത് എത്തിച്ചേർന്ന പ്രവർത്തകരുടെ പ്രകടനവും
നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവരാജൻ കൊല്ലം ,
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം, സംസ്ഥാന വൈസ്
പ്രസിഡണ്ട് മാരായ ബാവ കോഴിക്കോട്, പി എം എച്ച് ഇക്ബാൽ, ബാബു മാവേലിക്കര,
സംസ്ഥാന ഓർഗനൈസർ കെ എ വേണുഗോപാൽ, സംസ്ഥാന സെക്രട്ടറിമാരായ കെ ടി ഷാജു
ഇടുക്കി, K. T ചന്ദ്രൻ, മനോജ്. K.Kകണ്ണൂർഎക്സിക്യൂട്ടീവ് അംഗങ്ങളായ
രവി പുഴക്കൽ, അജയകുമാർ തിരുവനന്തപുരം എന്നിവരും സംസ്ഥാന കമ്മിറ്റി
അംഗങ്ങൾ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ
പങ്കെടുത്തു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…