നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയർ ആഗസ്റ്റ് 19ന് രാവിലെ 9ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
സ്വകാര്യമേഖലയിലുള്ള എഴുപതോളം ഉദ്യോഗദായകർ തൊഴിൽ മേളയിൽ പങ്കെടുക്കും. ആധുനികതൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങൾ സ്വന്തമാക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് സ്വകാര്യമേഖലയിൽ ജോലി ലഭിച്ചത്. വിദ്യാസമ്പന്നരായ തൊഴിൽ അന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴിൽദായകരെയും ഒരേ വേദിയിൽ അണിനിരത്തി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…