പാറശാല അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു

പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധത സംസ്ഥാനത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല മണ്ഡലം വികസനത്തിന്റെ മറ്റൊരുഘട്ടം കൂടി പിന്നിടുകയാണെന്നും സമൂഹത്തിന് വേണ്ടി പരിശ്രമിക്കുന്ന ഫയർ ആൻഡ് റസ്‌ക്യൂ ടീമിന് മികച്ച സൗകര്യങ്ങൾ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പാറശാല ഗ്രാമപഞ്ചായത്താണ് ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥലം നൽകിയത്. രണ്ട് നിലകളിലായി 640 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ഫ്‌ളോറിൽ നാല് ഫയർ ട്രക്കുകൾക്കുള്ള പാർക്കിംഗ് ഏരിയ, ഓഫീസ് ഏരിയ, ഇലക്ട്രിക്കൽ റൂം, മെക്കാനിക്കൽ റൂം, സ്റ്റോർ റൂം, വാച്ച് റൂം എന്നിവയും ഫസ്റ്റ് ഫ്‌ളോറിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്കുള്ള റസ്റ്റ് ഏരിയ, സ്‌റ്റെയർ റൂം എന്നിവയും പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ അണ്ടർഗ്രൗണ്ട് സമ്പ് ടാങ്ക്, ചുറ്റുമതിൽ, ഫസ്റ്റ് ഫ്‌ളോറിലെ സ്ത്രീകൾക്കുള്ള റസ്റ്റ് റൂം, ഓഫീസേഴ്‌സ് റസ്റ്റ് റൂം, കിച്ചൻ, ഡൈനിങ് ഏരിയ എന്നിവയും പൂർത്തിയാക്കും. 12 മാസമാണ് നിർവഹണ കാലയളവ്.

പുത്തൻകട പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ.പത്മകുമാർ മുഖ്യാതിഥിയായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചു സ്മിത, അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

13 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

19 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago