ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്. അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന് ജീവനക്കാരോട് മന്ത്രി ചോദിച്ചു. അതേസമയം സബ്സിഡി സാധനങ്ങളിൽ ചിലത് സപ്ലൈകോ ഔട്ട്ലെറ്റിൽ ഇല്ലെന്നും വിവരമുണ്ട്.
അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടികേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക്…
തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…
കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…