ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ എന്നിവയുടെ മാത്രമല്ല, ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും.

നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ്  റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള  വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽകാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ.

അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂഫ്ടോപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ് റെസ്റ്ററന്റ്, മെഡിറ്ററേനിയൻ വിഭവങ്ങളൊരുക്കുന്ന ‘ഫ്ലേവേഴ്സ് ഓൺ വൺ’ എന്ന സ്പെഷ്യാലിറ്റി റെസ്റ്ററന്റ്, ‘ബ്ലാക്ക് കോഫീ’ എന്ന കോഫീ ഷോപ്പ് മുതലായ അതിവിപുലമായ രുചിഭേദങ്ങളാണ് ഗോകുലം ഗ്രാൻഡിൽ അതിഥികളെ കാത്തിരിക്കുന്നത്. ശാന്തവും സ്വസ്ഥവുമായ വിശ്രമം ആഗ്രഹിച്ചെത്തുന്ന അതിഥികൾക്ക് സ്വിമ്മിങ്ങ് പൂൾ, ഫിറ്റ്നസ് സെന്റർ എന്നിങ്ങനെ  ആരോഗ്യപരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല നവീനവും പരമ്പരാഗതവും ആയിട്ടുള്ള കിഴക്കൻ ശൈലിയിലും  പടിഞ്ഞാറൻ ശൈലിയിലുമുള്ള തെറാപ്പികളുമായി സ്പാ എന്നിങ്ങനെ അതിഥികൾക്ക് തികച്ചും ആഡംബരപൂർണ്ണമായ വിനോദോപാധികളാണ് ഹോട്ടലിൽ കരുതിയിട്ടുള്ളത്.

Web Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

1 day ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

7 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago