വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുമായി ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില് നിറഞ്ഞുനിന്ന സമുന്നതനായ കോണ്ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒരു വര്ഷം പിന്നിടുകയാണ്. നാല് തവണ മന്ത്രിയും 34 വര്ഷം നിലമ്പൂരിന്റെ എം.എല്.എയുമായിരുന്ന ആര്യാടന് നിയമസഭാ സാമാജികന്, ഭരണകര്ത്താവ്, തൊഴിലാളി നേതാവ്, സഹകാരി, സംഘാടകന് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ പ്രയത്നവും കഠിനധ്വാനവും കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച നേതാവാണ്.കോണ്ഗ്രസിന്റെ എക്കാലത്തെയും മികച്ച നിയമസഭാ സാമാജികരിലൊരാളായിരുന്ന ആര്യാടന് മുഹമ്മദിന്റെ സ്മരണാര്ഥം ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് മികച്ച പാര്ലമെന്റേറിയനുള്ള ആര്യാടന് പുരസ്ക്കാരം നല്കുന്നു. പ്രഥമ ആര്യാടന് പുരസ്ക്കാരത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2001ല് പറവൂരില് നിന്നും നിയമസഭാംഗമായ വി.ഡി സതീശന്റെ 22 വര്ഷത്തെ നിയമസഭാ പ്രവര്ത്തന മികവിനാണ് പുരസ്ക്കാരം. മുന് സ്പീക്കര് തേറമ്പില് രാമകൃഷ്ണന്, മുന് നിയമസഭാ സെക്രട്ടറി പി.ഡി ശാര്ങധരന്, ഡോ. ജോര്ജ് ഓണക്കൂര് എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്ത്തന മികവ് പരിഗണിച്ച് വി.ഡി സതീശനെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.ആര്യാടന്റെ ഓര്മ്മദിനമായ സെപ്തംബര് 25ന് ആര്യാടന് മുഹമ്മദ് ഫൗണ്ടേഷനും മലപ്പുറം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയും സംയുക്തമായി വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്ഹാളില് നടത്തുന്ന അനുസ്മരണ സമ്മേളനത്തില് എ.ഐ.സി.സി സംഘടനാ ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് ആര്യാടന് പുരസ്ക്കാരം വി.ഡി സതീശന് സമ്മാനിക്കും. യു.ഡി.എഫ് കണ്വീനര് എം.എം ഹസന് അനുസ്മരണ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന് മന്ത്രി കെ.സി ജോസഫ് എന്നിവര് പങ്കെടുക്കുമെന്ന് ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് വര്ക്കിങ് ചെയര്മാന് ആര്യാടന് ഷൗക്കത്ത് അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതില് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില് ഇന്ത്യന് നാവികസേന…
2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…