കഴിഞ്ഞ മാസം മന്ത്രിമാരായ കെ. എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി. സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്.
അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്. തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു ബോണക്കാടുനിന്നും മടങ്ങിയത്. ദിവസങ്ങൾക്കു ശേഷം ആ വാക്ക് കൃത്യമായും പാലിയ്ക്കപ്പെട്ടു. ബോണക്കാടു നിവാസികളിൽ ആവേശം നിറച്ച് അവരുടെ സ്വന്തം സ്‌റ്റേ ബസ് വീണ്ടുമെത്തി. ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രക്ക് പുലർച്ചെ ആറരക്ക് പച്ചക്കൊടി വീശാൻ ജി.nസ്റ്റീഫൻ എം എൽ എ തന്നെയെത്തി.
വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ചടങ്ങിൽ എം എൽ എ ക്കൊപ്പം സന്തോഷത്തിൽ പങ്കാളികളാകാനുമെത്തി.
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…