തിരു: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തൻ്റെ അനുഭവജ്ഞാനവും പാണ്ഡിത്യവുമൊന്നും പുറമേ കാണിക്കാത്ത പച്ചമനുഷ്യനായിരുന്നു യു. വിക്രമനെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ആൻ്റണി രാജു, സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ, സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികോത്സവം സംഘടിപ്പിച്ചു. ഡിസംബർ 21 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച്…
സംഘമിത്ര ഫൈനാർട്സ് സൊസൈറ്റിയും ട്രിവാൻഡ്രം ഫോട്ടോഗ്രാഫേഴ്സ് ഫോറവും സംയുക്തമായി തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനെ അനുസ്മരിച്ചു. ഇന്ന് (22-12-2024)…
കൊല്ലം : ദി ഓക്സ്ഫോർഡ് സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സ്കൂളിന്റെ വാർഷികാഘോഷവും 21ന്…
ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ…
മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറവും' ഫാസിൽ…