തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൂന്നുവര്‍ഷത്തെ സേവന പരിചയം എന്നീ യോഗ്യതകള്‍ വേണം. 25,000 രൂപ ഹോണറേറിയം ലഭിക്കും. 18-25 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിയാവുന്നവരും ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കാം. 12,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും. 25നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും പൂജപ്പുരയിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2344245.
പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…
കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…
തിരുവനന്തപുരം കോവളം നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…