മുതിർന്ന സിപിഎം നേതാവും CITU സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. 86 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1987, 1996, 2006 വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായി.
1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ്. കയർതൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങി. CPM സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ്, മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം. 1956 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആനത്തലവട്ടം അംഗമായി. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. CITU ദേശീയ വൈസ് പ്രസിഡൻ്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമായിരുന്നു. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തര ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തി. രോഗബാധിതനാകുന്നതിനു മുൻപ് വരെ ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ആനത്തലവട്ടം. ചികിത്സയ്ക്കായി നേരത്തെ ചെന്നൈയിൽ അദ്ദേഹം പോയിരുന്നു. ഒരാഴ്ച മുൻപാണ് മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…