പൊതുവിദ്യാഭ്യാസരംഗം അന്തർദേശീയ നിലവാരത്തിലാക്കാൻ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടി

FacebookFacebookTwitterTwitterEmailEmailWhatsAppWhatsAppPinterestPinterestTelegramTelegramShareShare

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തെ മന്ത്രി ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപക – അനധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി കൂടുതൽ കർമ്മനിരതരാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ തയ്യാറാക്കും.

കഴിഞ്ഞ ദിവസം നടന്ന ക്ലസ്റ്റർ യോഗങ്ങളിലെ അധ്യാപകരുടെ സജീവമായ പങ്കാളിത്തം പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെയും സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള ജില്ലാ -ബി ആർ സി തലത്തിലെ പ്രവർത്തകരുടെയും റീജിയണൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ മന്ത്രി നിർദേശിച്ചു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായി . സംസ്ഥാനത്ത് ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ ചേർത്തു നിർത്തുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടേയും, സ്റ്റാർസ് പദ്ധതിയിലേയും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും കർശന മേൽനോട്ടത്തിലൂടെ എസ് എസ് കെ യിലെ ബന്ധപ്പെട്ട ഘടകങ്ങൾ വഴി പരിപാടികൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മേൽനോട്ടം ലക്ഷ്യമിടുന്ന വിദ്യാസമീക്ഷാ കേന്ദ്രം സമഗ്ര ശിക്ഷാ ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ അനുമതി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, എസ്.സി.ഇ.ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ്.ഐ. ഇ ടി ഡയറക്ടർ ബി.അബുരാജ്, ബാലാവകാശ കമ്മീഷൻ മെമ്പർ സി.വിജയകുമാർ, ക്യു ഐ പി അംഗങ്ങളായ ഒ.കെ. ജയകൃഷ്ണൻ, പി.കെ. അരവിന്ദൻ, വിദ്യാകരണം കോ – ഓർഡിനേറ്റർ ഡോ.സി രാമകൃഷ്ണൻ, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരും, സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

1

Web Desk

Recent Posts

പരിസ്ഥിതി സൗഹൃദ നഗര കേന്ദ്രീകൃത കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും സുസ്ഥിരവികസനവും കാലഘട്ടത്തിൻറെ ആവശ്യം: കൃഷിമന്ത്രി

വെള്ളായണി കാർഷിക കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി  ആഘോഷങ്ങളും അന്താരാഷ്ട്ര കാർഷിക സെമിനാറും കൃഷി വകുപ്പ് മന്ത്രി…

18 hours ago

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

കേരള സർക്കാർ ഇന്നത്തേക്ക് നാലു വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2016ലെ സർക്കാരിന്റെ തുടർച്ചയാണ് ഇൗ സർക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒൻപതു…

2 days ago

തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി പിടിയിൽ

തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. ഹരേ കൃഷ്ണ നായിക് 26, ബഡാപ്പൻ സാഹി, ജി…

2 days ago

നേരറിയും നേരത്ത് മേയ് 30 ന് തീയേറ്ററുകളിലെത്തുന്നു

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി…

2 days ago

പ്ലാറ്റിനം ജൂബിലി നിറവിൽ  വെള്ളായണി കാർഷിക കോളേജ്

കേരളത്തിലെ കാർഷിക വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് വെള്ളായണി കാർഷിക കോളേജ്. പഴയ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ…

2 days ago

കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തറക്കല്ലിട്ടു

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്‍മഗൃഹമായ കൂടില്ലാ വീട് പുനരുദ്ധാരണത്തിന് തുടക്കമായി. നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാര്‍ പി കെ  രാജ്മോഹന്‍ തറക്കല്ലിട്ടു.…

2 days ago