കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര

കേരളത്തിന്റെ സമസ്ത നേട്ടങ്ങളും കലയുമൊക്കെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ പ്രചരണാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയതികളിലാണ് നഗരക്കാഴ്ചകൾ കാണുന്നതിന് അവസരമൊരുക്കി ഡബിൾ ഡക്കർ ബസിൽ വിനോദ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോ, സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുംമുഖം ബീച്ച്, ലുലു മാൾ റൂട്ടിലായിരിക്കും യാത്ര. വൈകുന്നേരം 04:30 ന് ആരംഭിച്ച് രാത്രി 9:30 വരെയായിരിക്കും യാത്ര. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് സന്ദേശമയയ്ക്കണം.

News Desk

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

14 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

20 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

22 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

2 days ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

2 days ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

2 days ago