ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 2023 മാണ്ട് അൽപശി ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം ഉദ്യോഗസ്ഥരായ ഹരി.എ.കെ.മേനോൻ, രാഹുൽ ആർ, അരവിന്ദ് മുരളി, ആർ. രതീഷ്, ജയിൽ സ്റ്റോർക്കീപ്പർ പി. അതുൽ, അസ്സിസ്റ്റന്റ് സൂപ്രണ്ട് എ. സ്റ്റാലിൻ, ഡി. പി. ഒ സന്തോഷ് പെരളി, എ. പി.ഒ സൂരജ്, എ. പി. ഒ അനന്തു, ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, മുരുകൻ, ജോസ് വർഗ്ഗീസ്, കിഷോർ, സജി, റീഷ്കുമാർ, രമേശൻ, മനോജ്, പ്രദീപ്, റെജി, ജയേഷ് എന്നിവർ പങ്കെടുത്തു.
വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് ഒരു മാസത്തോളം പിരിച്ചെടുത്ത് വ്രതമെടുത്ത് കയർ നൂലുകൊണ്ട് കൊടിയേററിനുളള കൊടിക്കയർ നിർമ്മിക്കുന്നത്. ശുദ്ധി ക്രിയകൾക്ക് ശേഷം കൊടിയേറ്റിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവ്യത്തു നമ്പിയും ചേർന്ന് ക്ഷേത്ര തന്ത്രിക്ക് കൈമാറും. 14.10.2023 ശനിയാഴ്ച്ച രാവിലെ 08:30 നും 09:30 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. 21.10.2023 ൽ നടക്കുന്ന വലിയ കാണിക്കയ്ക്കും, 22.10.2023 ൽ നടക്കുന്ന പളളിവേട്ടയ്ക്കും ശേഷം 23.10.2023 ൽ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2023 മാണ്ട് അൽപശി ഉൽസവം സമാപിക്കും. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ആറാട്ട് അനുഗമിക്കുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ നിന്നും പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…
2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…