ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

കാട്ടാക്കട പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവന്ന ലളിതാംബിക എസ് പോസ്റ്റ് ഓഫീസില്‍ ഒടുക്കാനായി ആര്‍.ഡി നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം തിരിമറി നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയമാനാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഇയാളുടെ എം.പി.കെ.ബി.വൈ ഏജന്‍സി സസ്‌പെന്‍ഡു ചെയ്തു. ലളിതാംബിക എസുമായി ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടുകളും പൊതുജനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് ആര്‍.ഡി നിക്ഷേപം നടത്തിവരുന്ന എല്ലാ നിക്ഷേപകരും പ്രതിമാസ വരിസംഖ്യ ഏജന്റിന് കൈമാറുന്നതിന് മുമ്പ് അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് മുന്‍മാസം ഏജന്റിനെ ഏല്‍പ്പിച്ച വരിസംഖ്യ പോസ്റ്റ് ഓഫീസില്‍ ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മഹിളാ പ്രധാന്‍ ഏജന്റ് മാസത്തവണ സ്വീകരിക്കുമ്പോള്‍ ഒപ്പിട്ടുനല്‍കുന്ന ഇന്‍വസ്റ്റേഴ്‌സ് കാര്‍ഡ് നിക്ഷേപകന്റെ പണം പോസ്റ്റ് ഓഫീസില്‍ ഒടുക്കിയെന്നതിനുള്ള ആധികാരിക രേഖയല്ല. ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സികളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള സംശയങ്ങള്‍ക്കും പരാതികള്‍ക്കും ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0471 2478731, 8547454534.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago