Categories: KERALANEWS

ഹൈക്കോടതിയിൽ അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം

അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം.

ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം.

സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും.ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കക്ഷികളോടൊപ്പം വരുന്നവര്‍ക്ക് ഹൈക്കോടതിയില്‍ പ്രവേശനമില്ല. അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നായിരുന്നു നടപടി.ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ പെണ്‍കുട്ടി വീട്ടുകാരുടെ കൂടെ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യുവാവ് കോടതി വരാന്തയില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് നടപടി. ഐഡി കാര്‍ഡ് ധരിച്ചുവേണം അഭിഭാഷകരും ക്ലാര്‍ക്കുകളും ഹൈക്കോടതി ജീവനക്കാരും ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഡി കാര്‍ഡും സേനാംഗങ്ങള്‍ യൂണിഫോമും ധരിച്ചിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago